Posted On
date_range Updated On
date_range കെ.എം.സി.സി ആഘോഷം സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: കണ്ണൂർ കോർപറേഷൻ മേയറായി മുസ് ലിം ലീഗിലെ മുസ് ലിഹ് മഠത്തിൽ തെരഞ്ഞെടുക്കപ്പെട്ടതിൽ കുവൈത്ത് കെ.എം.സി.സി അഴീക്കോട്, കണ്ണൂർ മണ്ഡലം കമ്മിറ്റി പ്രവർത്തകർ ആഘോഷം സംഘടിപ്പിച്ചു. മധുര വിതരണവും നടന്നു.
ഫഹാഹീൽ മെട്രോ ക്ലിനിക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കുവൈത്ത് കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് നാസർ മശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു.
ആബിദ് തങ്ങൾ, നവാസ് കുന്നുംകൈ, സാജിദ് കക്കാട്, സബാഹ് കൊല്ലറത്തിക്കൽ, അനൂദ് ചാലാട്, നാസർ തളിപ്പറമ്പ, ലത്തീഫ് കണ്ണപുരം, റഷീദ് ചപ്പാരപ്പടവ് എന്നിവർ ആശംസകൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.