കെ.​എം.​സി.​സി ചാ​മ്പ്യ​ൻ​സ് ക​പ്പ് ഫി​ക്സ്ച​ർ ന​റു​ക്കെ​ടു​പ്പ് പ്ര​സി​ഡ​ന്റ് നാ​സ​ർ അ​ൽ മ​ശ്ഹൂ​ർ

ത​ങ്ങ​ൾ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

കെ.​എം.​സി.​സി ചാ​മ്പ്യ​ൻ​സ് ക​പ്പ് ഫി​ക്സ്ച​ർ ന​റു​ക്കെ​ടു​പ്പ്

കു​വൈ​ത്ത് സി​റ്റി: കെ.​എം.​സി.​സി സ്പോ​ർ​ട്സ് വി​ങ്ങി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 22, 29 തീ​യ​തി​ക​ളി​ൽ മി​ഷ്‌​രി​ഫ് ഗ്രൗ​ണ്ടി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്റ​ർ കോ​ൺ​സ്റ്റി​ട്യു​ൻ​സി സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് ഫി​ക്സ്ച​ർ ന​റു​ക്കെ​ടു​പ്പ് ന​ട​ന്നു. സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ കാ​രി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ്ര​സി​ഡ​ന്റ് നാ​സ​ർ അ​ൽ മ​ശ്ഹൂ​ർ ത​ങ്ങ​ൾ ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ടൂ​ർ​ണ​മെ​ന്റി​ന്റെ ഘ​ട​ന​യും നി​യ​മ​ങ്ങ​ളും സ്പോ​ർ​ട്സ് വിം​ഗ് വൈ​സ് ചെ​യ​ർ​മാ​ൻ മ​ൻ​സൂ​ർ കു​ന്ന​ത്തേ​രി വി​ശ​ദീ​ക​രി​ച്ചു. ഫൈ​സ​ൽ ത​ളി​പ്പ​റ​മ്പ് ന​റു​ക്കെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് എം.​ആ​ർ. നാ​സ​ർ, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ റ​സാ​ഖ് അ​യ്യൂ​ർ, മി​സ്ഹ​ബ് മാ​ട​മ്പി​ല്ല​ത്ത്, ഷാ​ജ​ഹാ​ൻ തി​രു​വ​ന​ന്ത​പു​രം, സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം റാ​ഫി ആ​ലി​ക്ക​ൽ, ടി.​വി.​ല​ത്തീ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള മാ​നേ​ജ​ർ​മാ​രും, ടീം ​ക്യാ​പ്റ്റ​ന്മാ​രും സ​ന്നി​ഹി​ത​രാ​യി.

സം​സ്ഥാ​ന ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷ​മീ​ദ് മ​മ്മാ​ക്കു​ന്ന് സ്വാ​ഗ​ത​വും, ക​ൺ​വീ​ന​ർ ഫാ​റൂ​ഖ് തെ​ക്കേ​ക്കാ​ട് ന​ന്ദി​യും പ​റ​ഞ്ഞു. വി​വി​ധ മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള പ​തി​നാ​റോ​ളം ടീ​മു​ക​ൾ ടൂ​ർ​ണ​മെ​ന്റി​ൽ മാ​റ്റു​ര​ക്കും.

Tags:    
News Summary - K.M.C.C. Champions Cup Fixture Draw kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.