കെ.കെ.എം.എ തൃശൂർ ജില്ല കമ്മിറ്റി വിദ്യാഭ്യാസ അവാർഡ് നേടിയ കുട്ടികൾ സംഘാടകർകൊപ്പം

കെ.കെ.എം.എ തൃശൂർ ജില്ല കമ്മിറ്റി വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി

കുവൈത്ത് സിറ്റി: കെ.കെ.എം.എ തൃശൂർ ജില്ല കമ്മിറ്റി 10,12 സ്കൂൾ - മദ്റസ ക്ലാസ് പരീക്ഷകളിൽ വിജയം നേടിയ അംഗങ്ങളുടെ മക്കളെ ആദരിച്ചു. തൃശൂർ ശാന്തിപുരം മൈത്രി ഹാളിൽ ചടങ്ങ് മുൻ എം.പി ടി.എൻ. പ്രതാപൻ ഉദ്ഘാടനം ചെയ്തു. സെയ്തു മുഹമ്മദ് അധ്യക്ഷത വഹിച്ചു. ടി.എ. നഷ ഖിറാഅത്ത് നിർവഹിച്ചു.

കാതിക്കോട് ജുമാ മസ്ജിദ് ഖത്തീബ് പി.യു.അബ്ദുൽ സലാം ഉദ്ബോധന പ്രസംഗം നടത്തി. റിട്ട. സബ്ബ് ഇൻസ്പെക്ടർ പി.എം. മുഹമ്മദ് റാഫി മോട്ടിവേഷൻ ക്ലാസ് നടത്തി. കുവൈത്ത് ദഹ് ലിയ്യ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് ചെയർമാൻ ഡോ. അബ്ദുള്ള ഹംസ ആശംസ നേർന്നു.

കെ.കെ.എം.എ സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട് അബ്ദുൽ റസാക് മേലടി, സംസ്ഥാന നേതാക്കളായ അലികുട്ടിഹാജി, യു.എ.ബക്കർ, അബ്ദു കുറ്റിച്ചിറ എന്നിവർ സംഘടന പ്രവർത്തനങ്ങൾ വിശദീകരിച്ചു.

കെ.കെ.എം.എ.യുടെ ചെയർമാനായിരുന്ന സഗീർ തൃക്കരിപ്പൂരിന്റെ സ്മരണകൾ ഉണർത്തുന്ന കൃതി ജില്ല പ്രസിഡണ്ട് ടി.കെ. സെയ്തു മുഹമ്മദ്, ടി.എൻ.പ്രതാപന് വേദിയിൽ സമ്മാനിച്ചു. ഷാനവാസ് തളിക്കുളം സ്വാഗതവും എ.അബ്ദുൽ ജലാൽ സദസ്സിന് നന്ദിയും പറഞ്ഞു.

Tags:    
News Summary - KKMA Thrissur District Committee distributed educational awards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.