കെ.കെ.എം.എ മാഗ്നെറ്റ് - ലീഗൽ സെൽ പ്രവർത്തകർ ആദരിക്കൽ ചടങ്ങിൽ
കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ് ലിം അസോസിയേഷന്റെ ആതുര സേവന വിഭാഗമായ കെ.കെ.എം.എ മാഗ്നെറ്റ് പ്രവർത്തകരെയും, പൊതു നിയമ പ്രശ്നങ്ങളിൽ ഗവൺമെന്റ് സർവിസ് മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കെ.കെ.എം.എ ലീഗൽ സർവിസ് പ്രവർത്തകരെയും കെ.കെ.എം.എ കേന്ദ്ര എക്സിക്യൂട്ടിവ് യോഗം ആദരിച്ചു.
ഫഹഹീൽ തക്കാര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഒ.പി. ശറഫുദ്ദീൻ പ്രാർഥന നടത്തി. കേന്ദ്ര പ്രസിഡന്റ് കെ.ബഷീർ പരിപാടി നിയന്ത്രിച്ചു. ചെയർമാൻ എ.പി.അബ്ദുൽ സലാം ഉദ്ഘാടനം നിർവഹിച്ചു. മാഗ്നെറ്റിന്റെ ചരിത്ര വിസ്മയങ്ങളെ അനുസ്മരിച്ചു അനുഭവങ്ങൾ പങ്കിട്ടുകൊണ്ട് കെ.കെ.എം.എ മാഗ്നെറ്റ് - ലീഗൽ സെൽ നേതാക്കൾ സംസാരിച്ചു. മാഗ്നെറ്റ് പ്രവർത്തന റിപ്പോർട്ട് കേന്ദ്ര വർക്കിങ് പ്രസിഡന്റ് കെ.സി.റഫീഖ് അവതരിപ്പിച്ചു. കേന്ദ്ര വൈസ് ചെയർമാൻ ഇബ്രാഹിം കുന്നിൽ, വർക്കിങ് പ്രസിഡന്റുമാരായ സംസം റഷീദ്, എച്ച്. ഗഫൂർ, ഒ.പി.ശറഫുദ്ദീൻ, കേന്ദ്ര ട്രഷറർ മുനീർ കുനിയ, ഓർഗനൈസിങ് സെക്രട്ടറി നവാസ് ഖാദിരി എന്നിവർ ആശംസകൾ നേർന്നു. കേന്ദ്ര അഡ്മിൻ സെക്രട്ടറി സുൽഫിക്കർ സ്വാഗതവും കേന്ദ്ര കമ്യൂണിക്കേഷൻ സെക്രട്ടറി കെ.സി.അബ്ദുൽ കരീം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.