കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ സംഘടിപ്പിക്കുന്ന സൗഹൃദ സമ്മേളനത്തിന് എത്തിച്ചേർന്ന മുഖ്യാതിഥി പി.എം.എ. ഗഫൂറിനെ വിമാനത്താവളത്തിൽ സ്വീകരിച്ചപ്പോൾ
\കുവൈത്ത് സിറ്റി: 'മാനവികതയുടെ വർത്തമാനം' തലക്കെട്ടിൽ കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ വെള്ളിയാഴ്ച ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തുന്ന സൗഹൃദ സമ്മേളനത്തിന് ഒരുക്കം പൂർത്തിയായി.
ജനബാഹുല്യം കണക്കിലെടുത്തു വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയതെന്ന് സംഘാടക സമിതി ഭാരവാഹികളായ എ.വി. മുസ്തഫ, പി. റഫീഖ്, വി.എച്ച്. മുസ്തഫ എന്നിവർ അറിയിച്ചു.
മുഖ്യാതിഥി പി.എം.എ. ഗഫൂറിന് വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം നൽകി. ചെയർമാൻ ഹംസ പയ്യന്നൂർ, പ്രസിഡന്റ് ഇബ്രാഹിം കുന്നിൽ, ജനറൽ സെക്രട്ടറി കെ.സി. റഫീഖ്, സംഘാടക സമിതി അംഗങ്ങളായ മജീദ് റവാബി, കെ.ഒ. മൊയ്തു, ലത്തീഫ് എടയൂർ, അബ്ദുൽകലാം മൗലവി, കെ.സി. കരീം, മുസ്തഫ മാസ്റ്റർ, സി.എം. അഷ്റഫ്, ശിഹാബ്, എം.ടി. നാസ്സർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.