കെ.കെ.എം.എ സംഘടിപ്പിച്ച സഗീർ തൃക്കരിപ്പൂർ അനുസ്മരണ രക്തദാന ക്യാമ്പ്
കെ.കെ.എം.എ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: കേരള മുസ്ലിം അസോസിയേഷൻ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി കമൽ സിങ് റാത്തോർ ഉദ്ഘാടനം ചെയ്തു. കെ.കെ.എം.എ ജനറൽ സെക്രട്ടറി കെ.സി. റഫീഖ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി വൈസ് ചെയർമാൻ ഇബ്രാഹിം കുന്നിൽ സ്വാഗതം പറഞ്ഞു.
കെ.കെ.എം.എ ശിൽപി സഗീർ തൃക്കരിപ്പൂർ അനുസ്മരണ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. അദാൻ ബ്ലഡ് ബാങ്ക് പ്രതിനിധി ഡോക്ടർ അഹമ്മദ്, മെട്രോ മെഡിക്കൽ കെയർ മാനേജർ ഫൈസൽ ഹംസ, ബി.ഇ.സി ഓൺലൈൻ മാനേജർ അബിനാസ് എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനറും കേന്ദ്ര വൈസ് പ്രസിഡൻറുമായ സംസം അബ്ദുൽ റഷീദ് നന്ദി പറഞ്ഞു.
നിസാം നാലകത്ത്, കെ.സി. കരീം, വി.കെ. ഗഫൂർ, വി.എച്ച്. മുസ്തഫ മാസ്റ്റർ, എ.ടി. നൗഫൽ, ശഹീദ് ലബ്ബ, സി.എം. അഷ്റഫ്, കെ.ടി. റഫീഖ്, ലത്തീഫ് ശാദിയ, ഹംസക്കുട്ടി, അസ്ലം ഹംസ, നഈം കാദിരി, പി.പി.പി. സലീം, ഷാഫി, ഷാജഹാൻ, ഫിറോസ് മാങ്കാവ്, എം.പി. നിജാസ്, സോണൽ, ബ്രാഞ്ച്, യൂനിറ്റ് നേതാക്കൾ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.