കെ.ഐ.ജി സാൽമിയ ഏരിയ കുടുംബസംഗമത്തിൽ ഡോ. മുഹമ്മദ് നജീബ് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കെ.ഐ.ജി സംഘടിപ്പിച്ചു വരുന്ന 'തണലാണ് കുടുംബം' കാമ്പയിനോടനുബന്ധിച്ച് സാൽമിയ ഏരിയ കുടുംബസംഗമം ഇന്ത്യൻ എക്സിലെൻസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ഏരിയ പ്രസിഡന്റ് റിഷ്ദിൻ അമീർ അധ്യക്ഷതവഹിച്ചു. കെ.ഐ.ജി കേന്ദ്ര പ്രസിഡന്റ് പി.ടി.ശരീഫ് ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി കേരള ശൂറ അംഗം ഡോ.മുഹമ്മദ് നജീബ് മുഖ്യ പ്രഭാഷണം നിർവഹിച്ചു.
കുടുംബങ്ങളിലും സമൂഹത്തിലും മൂല്യ ച്യുതി സംഭവിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ 'തണലാണ് കുടുംബം' കാമ്പയിന്റെ പ്രാധാന്യം വലുതാണെന്ന് അദ്ദേഹം പറഞ്ഞു. മൂല്യചുതിക്കെതിരെ ജാഗ്രത പുലർത്തണമെന്നും ഉണർത്തി.ബഷീർ ബാത്ത, ഫാറൂഖ് ഹംദാനി, അബ്ദുള്ള കൊള്ളോരത്ത്,അബ്ദുൽ റസാക്ക്, ഷംനാദ്, അബ്ദുൽ അസീസ് മാട്ടുവയൽ, ജസീറ ബാനു, അസ്ലഹ്, ഷിഫിൻ വാണിയമ്പലം എന്നിവർ സംബന്ധിച്ചു.
റമദാനോട് അനുബന്ധിച്ചു നടത്തിയ ഖുർആൻ ഹിഫ്ള് - പാരായണ മത്സരം, ഇസ്ലാമിക് ക്വിസ് മത്സരം എന്നിവയിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ പരിപാടിയിൽ വിതരണം ചെയ്തു.
യൂത്ത് ഇന്ത്യ സാൽമിയ പ്രസിഡന്റ് അസ്ലഹ് ചക്കരക്കൽ ഖിറാഅത്ത് നടത്തി. ഏരിയ സെക്രട്ടറി നിസാർ കെ റഷീദ് സ്വാഗതവും പ്രോഗ്രാം കൺവീനർ ആസിഫ് വി ഖാലിദ് നന്ദിയും പറഞ്ഞു. മുഹമ്മദ് ഷിബിലി ആങ്കറിങ് നിർവഹിച്ചു. അമീർ കാരണത്ത്, ആസിഫ് പാലക്കൽ, ദിൽഷാദ്, സലാം ഒലക്കോട്, ഫൈസൽ ബാബു, മുഹമ്മദ് നിയാസ്, ജവാദ്, താജുദ്ദീൻ, നാസർ മടപ്പള്ളി, സഫ്വാൻ, ജഹാൻ, ഇസ്മായിൽ മാള, അൻസാർ മാള,സലീം പതിയാരത്ത്, അംജദ്, ഹബീന താജുദ്ധീൻ, ഹുസ്ന നജീബ്, നിഷ ആസിഫ്
എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.