കെ.ഐ.ജി ഖുർആൻ സ്റ്റഡീ സെൻറർ പരീക്ഷ നാളെ

കുവൈത്ത് സിറ്റി: കേരളാ ഇസ്ലാമിക് ഗ്രൂപ്പിന് (കെ.ഐ.ജി) കീഴിലെ ഖുർആൻ സ്റ്റഡീസെൻ്റർ നടത്തുന്ന ഖുർആനിലെ സൂറ: അന്നിസാഇൻ്റെ മൂന്നാം ഭാഗത്തിൻ്റെ പരീക്ഷ തിങ്കളാഴ്ച. രാത്രി 8.45 ന് പരീക്ഷ ആരംഭിക്കും. സൂറ: അന്നിസാഇൻ്റെ മൂന്നാം ഭാഗം ആയത്ത് നമ്പർ 71 മുതൽ 126 വരെയാണ് പരീക്ഷയുടെ ഭാഗം.

അബുൽ അഅ്‍ലാ മൗദൂദിയുടെ തഫ്ഹീമുൽ ഖുർആനിനെ അടിസ്ഥാനപ്പെടുത്തി നടക്കുന്ന പരീക്ഷ ഓൺലൈൻ  ആയും ഓപ്പൺ ബുക്കുമായാണ് നടത്തുന്നത്. കുവൈത്തിലും കുവൈത്തിന് പുറത്ത് നിന്നുമുള്ളവർക്ക് പങ്കെടുക്കാം. ആദ്യം പരീക്ഷ എഴുതി തീരുന്ന ആദ്യ മൂന്ന് സ്ഥാനക്കാർക്കും മുഴുവൻ ചോദ്യങ്ങൾക്കും ശരിയുത്തരം എഴുതിയ എല്ലാവർക്കും  സമ്മാനങ്ങൾ നൽകും.

ജൂൺ ആദ്യവാരത്തിൽ മൂന്ന് മാസം നീണ്ട് നിൽക്കുന്ന വെക്കേഷൻ കോഴ്‌സ് ആരംഭിക്കുമെന്നും ഖുർആൻ സ്റ്റഡീ സെൻറർ കൺവീനർ നിയാസ് ഇസ്ലാഹി അറിയിച്ചു. കുവൈത്തിലെ 35 സ്റ്റഡീ സെൻ്ററുകളിൽ ഓഫ്ലൈനും ഓൺലൈനുമായാണ് ക്ലാസുകൾ നടന്ന്  കൊണ്ടിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് -65051113.

Tags:    
News Summary - KIG Quran Study Center exam tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.