കെ.ഐ.ജി കുവൈത്ത് സാൽമിയ ഏരിയ ഈദ് പിക്നിക്കിൽ നിന്ന്
കുവൈത്ത് സിറ്റി: കെ.ഐ.ജി കുവൈത്ത് സാൽമിയ ഏരിയ കബദ് റിസോർട്ടിൽ ഈദ് പിക്നിക് സംഘടിപ്പിച്ചു. പൊരുതുന്ന ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് പരിപാടികൾ നടന്നത്.
ഇസ്രായേലിന്റെ അതിക്രമത്തിന്റെയും ,അധിനിവേശത്തിന്റെയും ചോരയുണങ്ങാത്ത കഥ പറയുന്ന ‘നോ അദർ ലാൻഡ്’ ഡോക്യുമെന്ററി പരിപാടിയിൽ പ്രദർശിപ്പിച്ചു.
നിസ്താർ ആലുവ ഉദ്ഘാടനം ചെയ്തു. ഹബീന താജുദ്ദീൻ ഫലസ്തീൻ ഐക്യദാർഢ്യ ഗാനം ആലപിച്ചു. ഇസ്ലാമിക് വിമൻസ് അസോസിയേഷൻ, യൂത്ത് ഇന്ത്യ, സ്റ്റുഡന്റ്സ് ഇന്ത്യ, ഗേൾസ് വിങ്, മലർവാടി ബാലസംഘമുൾപ്പെടെയുള്ള കെ.ഐ.ജി ഘടകങ്ങൾ പിക്നിക് ആഘോഷങ്ങളിൽ പങ്കെടുത്തു.
പുരുഷന്മാർക്കും, സ്ത്രീകൾക്കും, കുട്ടികൾക്കും വ്യത്യസ്തങ്ങളായ കലാ കായിക വിജ്ഞാന മത്സരങ്ങൾ നടന്നു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
പിക്നിക് കൺവീനർ സലാം ഒലക്കോട്, ഏരിയ പ്രസിഡന്റ് റിഷ്ദിൻ അമീർ, ആസിഫ് പാലക്കൽ, അൻസാർ മാള, അസ്ലഹ്,നാസർ മടപ്പള്ളി, മുഹമ്മദ് ഷിബിലി, സഫ്വാൻ, ആസിഫ് ഖാലിദ്, താജുദ്ദീൻ, അബ്ദുൽ റസാക്ക്, സലീം പതിയാരത്ത്, റാഫി ചാലിൽ, ദിൽഷാദ്, മുഹമ്മദ് ഷാഫി, സലാം, നാസർ ഒരവിങ്കൽ എന്നിവർ നേതൃത്വം നൽകി.
ക്വിസ് മത്സരം അസ്ലഹും ഗാനവിരുന്ന് ഷെഫീഖ് ബാവയും നിയന്ത്രിച്ചു.
അസീസ് മാട്ടുവയൽ, ഹക്കീം റാവുത്തർ, നജീബ്, മൻസൂർ, ഫാറൂഖ് ശർക്കി, അൻസാർ മൊയ്തീൻ, ഹബീന താജുദ്ദീൻ, സുനീബ അസീസ് എന്നിവർ ഗാനങ്ങൾ ആലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.