കെ.ഐ.ജി ഹജ്ജ് ഗ്രൂപ് ഹാജിമാർക്ക് നൽകിയ യാത്രയയപ്പ് പരിപാടിയിൽ ഫൈസൽ മഞ്ചേരി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ഈ വർഷത്തെ ഹജ്ജ് കർമം നിർവഹിക്കുന്നതിനായി കെ.ഐ.ജി ഹജ്ജ് ഗ്രൂപ് വഴി പോകുന്നവർക്ക് കെ.ഐ.ജി കേന്ദ്ര കമ്മിറ്റി യാത്ര അയപ്പ് നൽകി. കുവൈത്തിൽനിന്നും 17 പേരാണ് കെ.ഐ.ജി ഹജ്ജ് ഗ്രൂപ് വഴി ഹജ്ജിന് പോകുന്നത്.
നാട്ടിൽ നിന്നുള്ള ജമാഅത്ത് ഇസ്ലാമിയുടെ കേരള ഹജ്ജ് ഗ്രൂപ്പുമായി അവർ മക്കയിൽ സംഘമിക്കുകയും തുടർന്ന് ഹജ്ജ് കർമ്മം നിർവഹിക്കുകയും ചെയ്യും. മേയ് 15 ന് സംഘം കുവൈത്തിൽനിന്നും വിമാന മാർഗം മക്കയിലേക്ക് യാത്ര തിരിക്കും.
പരിപാടിയിൽ കെ.ഐ.ജി വൈസ് പ്രസിഡന്റ് ഫൈസൽ മഞ്ചേരി അധ്യക്ഷത വഹിച്ചു. കെ.ഐ.ജി പ്രസിഡന്റ് പി.ടി.ശരീഫ്, ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ്, ഹജ്ജ് ഉംറ കൺവീനർ നിയാസ് ഇസ്ലാഹി എന്നിവർ സംബന്ധിച്ചു. ഫിറോസ് ഹമീദ്, ഹജ്ജ് ഉംറ സെൽ അംഗങ്ങളായ ഇസ്മായിൽ വി.എം, റിഷ്ദിൻ അമീർ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.