കെ.ഐ.ജി ഫഹാഹീൽ ഏരിയ സമാപന സമ്മേളനം കേന്ദ്ര പ്രസിഡന്റ് അൻവർ സഈദ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി:'ഒരുമിച്ചു നീങ്ങാം നന്മയുടെ പാതയിൽ' എന്ന തലകെട്ടിൽ കേരള ഇസ്‌ലാമിക് ഗ്രൂപ്പ് (കെ.ഐ.ജി) നടത്തിവരുന്ന കാമ്പയിനിന്റെ ഫഹാഹീൽ ഏരിയ സമാപന സമ്മേളനം ഫഹാഹീൽ യൂണിറ്റി സെന്ററിൽ നടന്നു.
സമ്മേളനം കെ.ഐ.ജി കേന്ദ്ര പ്രസിഡണ്ട് അൻവർ സഈദ് ഉദ്ഘാടനം ചെയ്തു. സംഘടിത ജീവിതത്തിന്റെ പ്രാധാന്യവും, നന്മയുടെ മാർഗത്തിൽ ഒരു സംഘമായി മുന്നോട്ടുപോകുമ്പോൾ സമൂഹത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന പരിവർത്തനങ്ങളും, സാമൂഹിക സേവനങ്ങളും വലുതായിരിക്കുമെന്ന് അദ്ദേഹം ഉണർത്തി.
ഫഹാഹീൽ ഏരിയ പ്രസിഡണ്ട് ഉസാമ അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ഫൈസൽ സ്വാഗതവും, സമ്മേളന കൺവീനർ യൂനുസ് കാനോത്ത് സമാപന ഭാഷണവും നിർവഹിച്ചു. കെ.വി.ഫവാസ് ഖുർആൻ ക്ലാസ് എടുത്തു. കെ.ഐ.ജി കുവൈത്ത് ഖുർആൻ പരീക്ഷയിൽ ഏരിയയിൽ നിന്നും ഉന്നത വിജയം നേടിയ പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു.
ഒരു മാസം നീണ്ടുനിന്ന കാമ്പയിനിന്റെ ഭാഗമായി ഫഹാഹീൽ ഏരിയയുടെ വിവിധ ഭാഗങ്ങളിൽ ക്ലസ്റ്റർ മീറ്റുകളും, കുടുംബ സന്ദർശനങ്ങളും, ഫ്രണ്ട്സ് സർക്കിൾ സംഗമങ്ങളും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.