കെ.ഐ.ജി സിറ്റി ഏരിയ സൗഹൃദവേദി ‘സൗഹൃദ ഓണസംഗമത്തിൽ നളിനാക്ഷൻ ഒളവറ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കെ.ഐ.ജി സിറ്റി ഏരിയ സൗഹൃദവേദി ‘സൗഹൃദ ഓണസംഗമം’ സംഘടിപ്പിച്ചു. കുവൈത്ത് സിറ്റി ഒരുമ ഹാളിൽ നടന്ന സംഗമം സൗഹൃദത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശം പകർന്നു. ഷെഫീഖ് അബ്ദുസ്സമദ് ഓണസന്ദേശം നൽകി. ഒരുമയും സഹോദര്യവും പരസ്പരസ്നേഹബന്ധങ്ങളും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അവയെ തിരിച്ചുകൊണ്ടുവരാനും പരസ്പരസ്നേഹത്തോടെ ഒന്നിച്ചുചേരാനുമുള്ള അവസരങ്ങളാണ് ആഘോഷങ്ങളെ അർത്ഥപൂർണമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വൈവിധ്യങ്ങളാണ് ഇന്ത്യയുടെ ശക്തി, അവയെ ചേർത്തുനിർത്തുന്ന സൗഹൃദവും സഹവർത്തിത്വവുമാണ് നമ്മുടെ സമൂഹത്തിന്റെ കരുത്തെന്നും ഓർമ്മിപ്പിച്ചു.
യൂസുഫ് എസ്. കണിയാപുരം അധ്യക്ഷത വഹിച്ചു. നളിനാക്ഷൻ ഒളവറ തന്റെ ഓണാനുഭവങ്ങൾ പങ്കുവെച്ചു. സൗഹൃദബന്ധങ്ങൾക്കും പരസ്പരസ്നേഹത്തിനുമുള്ള പ്രാധാന്യം അദ്ദേഹം ഉണർത്തി. വിനോദ് കവിതയും നൗഷാദ് ഗാനവും അവതരിപ്പിച്ചു. ഫൈസൽ സ്വാഗതവും സൗഹൃദവേദി രക്ഷാധികാരിയും കെ.ഐ.ജി ഏരിയ പ്രസിഡന്റുമായ കെ.എം. നൗഫൽ നന്ദിയും പറഞ്ഞു. വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.