സ്ഥാപനങ്ങളിൽ ഇലക്ട്രോണിക് ഹാജറും ക്യുആർ കോഡും പ്രദർശിപ്പിക്കണം

കുവൈത്ത് സിറ്റി: രാജ്യത്ത് തൊഴിൽ പരിശോധന സുഗമമാക്കാൻ സ്ഥാപനങ്ങളിൽ ഇലക്ട്രോണിക് ഹാജറും ക്യുആർ കോഡും പ്രദർശിപ്പിക്കണമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ നിർദേശിച്ചു. പരിശോധനക്കെത്തുന്ന ഉദ്യോഗസ്ഥർക്ക് ക്യുആർ കോഡ് സ്കാൻ ചെയ്ത് ഹാജർ വിവരങ്ങൾ പരിശോധിക്കാൻ കഴിയണം. ജീവനക്കാരുടെ ഹാജർ, ജോലി അവസാനിപ്പിച്ച സമയം എന്നിവയും ഇതിലൂടെ പരിശോധിക്കും.

തൊഴിൽ പരിശോധനകൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ നിർദേശം. നിയമാനുസൃതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനും നടപടി സഹായിക്കുമെന്ന് അതോറിറ്റി അറിയിച്ചു.

Tags:    
News Summary - Electronic attendance, QR code,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.