പ്രവാസി വെൽഫയർ കുവൈത്ത് ഡിജിറ്റൽ ഐഡി കാർഡ് പുറത്തിറക്കുന്നു
കുവൈത്ത് സിറ്റി: പ്രവാസി വെൽഫയർ കുവൈത്ത് അംഗങ്ങൾക്കായുള്ള സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഡിജിറ്റൽ ഐഡി കാർഡ് പുറത്തിറക്കി. ഫഹാഹിയിൽ യൂണിറ്റി സെന്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രവാസി വെൽഫെയർ കുവൈത്ത് പ്രസിഡണ്ട് റഫീഖ് ബാബു പൊന്മുണ്ടം ഉദ്ഘാടനം നിർവ്വഹിച്ചു.
മെമ്പേഴ്സ് വെൽഫെയർ കൺവീനർ ലായിക്ക് അഹമ്മദ് സ്വാഗതം പറഞ്ഞു. പ്രവാസി വെൽഫെയർ അംഗങ്ങൾക്ക് സംഘടനാ തലത്തിൽ നൽകുന്ന ആനുകൂല്യങ്ങൾക്ക് പുറമേ വിവിധ മെഡിക്കൽ സ്ഥാപനങ്ങൾ, എക്സ്ചേഞ്ചുകൾ എന്നിവയുമായി ചേർന്നു പുതിയ പദ്ധതികൾ നടപ്പിലാക്കുമെന്ന് കൺവീനർ അറിയിച്ചു. ജനറൽ സെക്രട്ടറിമാരായ രാജേഷ് മാത്യു , സഫ്‌വാൻ എന്നിവർ സംസാരിച്ചു. മെമ്പേഴ്സ് വെൽഫെയർ വിംഗിന്റെ കീഴിൽ അംജദ് കോക്കൂര്‍, റിഷ്ദിൻ അമീർ എന്നിവർ സാങ്കേതിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ട്രഷറർ ഷൗക്കത്ത് വളാഞ്ചേരി നന്ദിപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.