കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷൻ (കിഫ്) സീസൺ 2018-19 ലീഗ് ഫുട്ബാൾ ടൂർണമെൻറിന് ബയാൻ പബ്ലിക് യൂത്ത് സ്റ്റേഡിയത്തിൽ തുടക്കം കുറിച്ചു. ലളിതമായ ചടങ്ങിൽ പ്രസിഡൻറ് ഡെറിക്ക് ഗോമിഡോസ് ഉദ്ഘാടനം നിർവഹിച്ചു. മുൻകാല താരങ്ങള്‍ അണിനിരന്ന ചടങ്ങില്‍ 12 ടീമുകളുടേയും ഉടമകൾ പങ്കെടുത്തു. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ എ.കെ.എഫ്.സിക്ക് അടിപതറി. ഗോവൻ കരുത്തുമായെത്തിയ സ്കൈെനെറ്റ് ആണ് 2-0ത്തിന് അവരെ പരാജയപ്പെടുത്തിയത്.
രണ്ടാം മത്സരത്തിൽ തുല്യശക്തികളായ ഇന്ത്യൻ സ്ട്രൈക്കേഴ്സും ഗോവൻ ഫുട്ബാളിലെ കരുത്തരായ ഡോൺ ബോസ്ക്കോയും 1-1 എന്ന സമനിലയിൽ പിരിഞ്ഞു. മൂന്നാം മത്സരത്തിൽ ഗോവ ഫുട്ബാൾ ക്ലബ് എ.വി.സി ഗോവയെ 2-0ത്തിന് പരാജയപ്പെടുത്തി. എട്ടു മാസത്തോളം നീളുന്നതാണ് ലീഗ് മത്സരങ്ങൾ.
എല്ലാ വെള്ളിയാഴ്ചയും നാലു മത്സരങ്ങൾ നടക്കും. കുവൈത്ത് ബയാൻ ഗ്രൗണ്ടിൽ രാവിലെ 6.30ന് മത്സരം ആരംഭിക്കും. അതിനിടയിൽ ഏകദിന സെവൻസും ഇലവൻ എ സൈഡ് നോക്കൗട്ട് ടൂർണമെൻറും ഉണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.