കെ.ഐ.സി വിഖായ മെഡിക്കല്‍ വിങ് സംഘടിപ്പിച്ച രക്തദാന ക്യാമ്പ്

കെ.ഐ.സി വിഖായ മെഡിക്കല്‍ വിങ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ജാബിരിയ സെന്‍ട്രല്‍ ബ്ലഡ് ബാങ്കില്‍ നടന്ന ക്യാമ്പില്‍ കെ.ഐ.സിയുടെ അബ്ബാസിയ, ഫര്‍വാനിയ, ഫഹാഹീല്‍, സിറ്റി, ഹവല്ലി മേഖല നേതാക്കളും പ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ പങ്കെടുത്തു. കെ.ഐ.സി സില്‍വര്‍ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫൈസി, വൈസ് ചെയര്‍മാന്‍ ഉസ്മാന്‍ ദാരിമി, പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്‍മള, ജനറൽ സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി, ട്രഷറര്‍ ഇ.എസ്. അബ്ദുറഹ്മാന്‍ ഹാജി, വൈസ് പ്രസിഡന്റുമാരായ ഇല്‍യാസ് മൗലവി, ഇസ്മാഈല്‍ ഹുദവി, സെക്രട്ടറിമാരായ അബ്ദുല്‍ ഹക്കീം മൗലവി, ശിഹാബ് മാസ്റ്റര്‍ നീലഗിരി, അബ്ദു കുന്നുംപുറം, മനാഫ് മൗലവി, വിഖായ കേന്ദ്ര സെക്രട്ടറി ശിഹാബ് കൊടുങ്ങല്ലൂര്‍, കേന്ദ്ര കണ്‍വീനര്‍ സവാദ് കൊയിലാണ്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മെഡിക്കല്‍ വിങ് കോഓഡിനേറ്റര്‍മാരായ സമീര്‍ പാണ്ടിക്കാട്, റിയാസ് ചെറുവത്തൂര്‍, സുഹൈല്‍ കൊല്‍ക്കാട്ടില്‍, അബ്ദുല്‍ ഗഫൂര്‍, വിഖായ വളന്റിയര്‍മാരായ അസീസ് പാടൂര്‍, ഫാറൂഖ് ബസറ, ഗുലാം മുഹമ്മദ് തുടങ്ങിയവര്‍ പരിപാടി ഏകോപിപ്പിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.