മെയ് 15ന് സംഘടിപ്പിക്കുന്ന കെ.എഫ്.ഇയുടെ ‘റൂട്ട്സ് ഫെസ്റ്റീവി’ന്റെ പോസ്റ്റർ റിലീസ് ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ സിനിമ പ്രവർത്തകരുടെ കൂട്ടായ്മയായ കെ.എഫ്.ഇയുടെ 2026ലെ മെഗാ പ്രോഗ്രാം “റൂട്ട്സ് ഫെസ്റ്റീവ്” മേയ് 15ന് അസ്പെയർ ഇന്റർനാഷനൽ സ്കൂളിൽ നടക്കും. പരിപാടിയുടെ ഔദ്യോഗിക പോസ്റ്റർ റിലീസ് സൺറൈസ് ഇന്റർനാഷനൽ ഹോട്ടലിൽ വെച്ച് സംഘടിപ്പിച്ചു. കുവൈത്തിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരായ മണിക്കുട്ടൻ എടക്കാട്, ഉണ്ണിമായ, സുരേഷ് കെ.പി എന്നിവർ ചേർന്നാണ് പോസ്റ്റർ പ്രകാശനം നിർവഹിച്ചത്.
കെ.എഫ്.ഇ പ്രസിഡന്റ് വട്ടിയൂർകാവ് കൃഷ്ണകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ജിജുന ഉണ്ണി സ്വാഗതം പറഞ്ഞു. ചെയർമാൻ ജിനു വൈക്കത്ത് പരിപാടിയെക്കുറിച്ച് വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് ബിവിൻ തോമസ്, ജനറൽ കൺവീനർ അഖില അൻവി, ജിജോ, പ്രമുഖ സിനിമ സംവിധായകരായ സാബു സൂര്യചിത്ര, അരവിന്ദ് കൃഷ്ണ, ട്രഷറർ ശരത് നായർ എന്നിവർ ആശംസകൾ നേർന്നു. ജോയന്റ് കൺവീനർ ലിബിൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.