കെ.എഫ്.ഇ മെഗാപ്രോഗ്രാം ‘റൂട്ട്സ്’ റാഫിൾകൂപ്പൺ പ്രകാശനം ചെയ്യുന്നു
Posted On
date_range Updated On
date_range കെ.എഫ്.ഇ മെഗാപ്രോഗ്രാം ‘റൂട്ട്സ്’ സെപ്റ്റംബർ 18ന്
കുവൈത്ത് സിറ്റി: കുവൈറ്റ് ഫിലിം എന്തുസിയസ്സ്റ്റ് (കെ.എഫ്.ഇ) മെഗാ പ്രോഗ്രാം സെപ്റ്റംബർ 18 ന് അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ നടക്കും. ‘റൂട്ട്സ്’ എന്ന പേരിലുള്ള പരിപാടിയുടെ റാഫിൽ കൂപ്പൺ കെ.എഫ്.ഇ ചെയർമാൻ ജിനു വൈകത്ത് കുവൈത്തിലെ ലുലു എക്സ്ചേഞ്ച് ഓപ്പറേഷൻ ഹെഡ് ഷഫാസ് അഹമ്മദ്ന് കൈമാറി പ്രകാശനം ചെയ്തു.
സത്താർ കുന്നിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ.എഫ്.ഇ പ്രസിഡന്റ് വട്ടിയൂർകാവ് കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. കെ.എഫ്.ഇ ജനറൽ കൺവിനർ അഖില അൻവി, സിബി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സെക്രട്ടറി ജിജുന ഉണ്ണി സ്വാഗതവും കോർ കമ്മിറ്റി അംഗം ലിബിൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.