ലേണേഴ്​സ്​ അക്കാദമിയിലെ മലയാളി അധ്യാപിക നിര്യാതയായി

കുവൈത്ത്​ സിറ്റി: കുവൈത്ത്​ ഇന്ത്യൻ ലേണേഴ്​സ്​ അക്കാദമിയിലെ മലയാളി അധ്യാപിക കുവൈത്തിൽ നിര്യാതയായി. കോഴിക്കോട്​ അത്തോളി കൊങ്ങന്നൂർ വലിയാറമ്പത്ത് സബീഹി​െൻറ ഭാര്യ ഖദീജ ജസീല (31) ആണ്​ മരിച്ചത്​. കുവൈത്തിലെ ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എളേറ്റിൽ വട്ടോളി എം.ജെ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായിരുന്ന ഉസ്മാൻ മാഷി​െൻറയും മുൻ ജില്ലാ പഞ്ചായത്ത് അംഗം ജമീല ഉസ്മാ​െൻറയും മകളാണ്. എട്ടും ആറും വയസ്സായ രണ്ട് മക്കളുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.