കേ​ര​ള പ്ര​സ് ക്ല​ബ് മാ​ധ്യ​മ​സ​മ്മേ​ള​നം 24ന്

​കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ മ​ല​യാ​ളി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ കേ​ര​ള പ്ര​സ് കു​വൈ​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന മാ​ധ്യ​മ​സ​മ്മേ​ള​നം ഈ ​മാ​സം 24ന് ​വൈ​കീ​ട്ട് ആ​റു​മു​ത​ൽ ഖൈ​ത്താ​ൻ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്‌​കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും ഏ​ഷ്യാ​നെ​റ്റ് സ്ഥാ​പ​ക​നും ച​ല​ച്ചി​ത്ര ന​ട​നു​മാ​യ ശ​ശി​കു​മാ​ർ സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ഫോ​ട്ടോ ജേ​ണ​ലി​സ്റ്റ് ഗ​ഫൂ​ർ മൂ​ടാ​ടി​യു​ടെ സ്മ​ര​ണാ​ർ​ഥം പ്ര​സ് ക്ല​ബ് ഏ​ർ​പ്പെ​ടു​ത്തി​യ ന്യൂ​സ് ഫോ​ട്ടോ അ​വാ​ർ​ഡ് ജേ​താ​വി​നെ ച​ട​ങ്ങി​ൽ പ്ര​ഖ്യാ​പി​ക്കും.

പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യി​ക​യും കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി വൈ​സ് ചെ​യ​ർ​പേ​ഴ്സ​നു​മാ​യ പു​ഷ്‌​പാ​വ​തി ന​യി​ക്കു​ന്ന സം​ഗീ​ത​പ​രി​പാ​ടി​യും അ​ര​ങ്ങേ​റും. ഹം​സ വാ​ള​ഞ്ചേ​രി (ഹാ​ർ​മോ​ണി​യം), അ​ഭി​ജി​ത് (ഗി​ത്താ​ർ), ഹ​രി​കു​മാ​ർ (ത​ബ​ല) എ​ന്നി​വ​രും സം​ഗീ​ത​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​കും.

Tags:    
News Summary - Kerala Press Club Media Conference on 24

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.