കേ​ര​ള പ്ര​സ് ക്ല​ബ് കു​വൈ​ത്ത് അ​നു​ശോ​ചി​ച്ചു

കു​വൈ​ത്ത് സി​റ്റി: കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മാ​തൃ​ഭൂ​മി വാ​ർ​ത്ത ചാ​ന​ൽ കാ​മ​റാ​മാ​ൻ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ കേ​ര​ള പ്ര​സ് ക്ല​ബ് കു​വൈ​ത്ത് അ​നു​ശോ​ചി​ച്ചു. മാ​തൃ​ഭൂ​മി ന്യൂ​സ്‌ പാ​ല​ക്കാ​ട് ബ്യൂ​റോ​യി​ലെ കാ​മ​റാ​മാ​നും മ​ല​പ്പു​റം പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി​യു​മാ​യ എ.​വി. മു​കേ​ഷ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പാ​ല​ക്കാ​ട് കൊ​ട്ടെ​ക്കാ​ട് കാ​ട്ടാ​ന​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. കാ​ട്ടാ​ന​ക്കൂ​ട്ടം പു​ഴ മു​റി​ച്ചു ക​ട​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യം പ​ക​ർ​ത്തു​ന്ന​തി​നി​ടെ​യാ​ണ് ആ​ന ആ​ക്ര​മി​ച്ച​ത്. ജോ​ലി​ക്കി​ടെ​യു​ള്ള ഇ​ത്ത​രം ദു​ര​ന്ത​ങ്ങ​ൾ എ​റെ സ​ങ്ക​ട​ക​ര​മാ​ണെ​ന്നും കേ​ര​ള പ്ര​സ് ക്ല​ബ് കു​വൈ​ത്ത് അ​നു​ശോ​ച​ന കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Kerala Press Club expressed condolences to Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.