കെഫാക് ഗ്രാൻഡ് ഫിനാലെ ഇന്ന് മിശ്രിഫിൽ
കുവൈത്ത് സിറ്റി: കേരള എക്സ്പാറ്റ്സ് ഫുട്ബാൾ അസോസിയേഷൻ (കെഫാക്) സോക്കർ ലീഗ് സീസൺ 2022-23 ഫൈനൽ മത്സരങ്ങൾ വെള്ളിയാഴ്ച മിശ്രിഫിൽ നടക്കും. മാസ്റ്റേഴ്സ് വിഭാഗത്തിൽ സോക്കർ കേരളയും യങ് ഷൂട്ടേഴ്സ് അബ്ബാസിയയും ഏറ്റുമുട്ടും. സോക്കർ വിഭാഗത്തിൽ ഇന്നൊവേറ്റിവ് ട്രിവാൻഡ്രം എഫ്.സി, യങ് ഷൂട്ടേഴ്സ് അബ്ബാസിയയെ നേരിടും. ലൂസേഴ്സ് ഫൈനലുകളിൽ മാസ്റ്റേഴ്സിൽ ബിഗ്ബോയ്സ് എഫ്.സി-ബ്ലാസ്റ്റേഴ്സ് കുവൈത്തും സോക്കർ വിഭാഗത്തിൽ സിൽവർ സ്റ്റാർസ് എസ്.സി-സോക്കർ കേരളയുമായി ഏറ്റുമുട്ടും.
ആദ്യ സെമി ഫൈനലിൽ ബിഗ്ബോയ്സ് എഫ്.സിയെ സോക്കർ കേരള ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഫൈനലിന് അർഹത നേടിയത്. രണ്ടാം സെമി ഫൈനലിൽ ബ്ലാസ്റ്റേഴ്സ് കുവൈത്തിനെ ടൈബ്രേക്കറിൽ മറികടന്ന് യങ് ഷൂട്ടേഴ്സ് അബ്ബാസിയയും ഫൈനലിൽ കടന്നു.
സോക്കർ ലീഗിൽ ആദ്യ സെമി ഫൈനലിൽ സോക്കർ കേരളയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി ഇന്നൊവേറ്റിവ് ട്രിവാൻഡ്രം എഫ്.സി ഫൈനലിൽ കടന്നു. രണ്ടാം സെമിയിൽ യങ് ഷൂട്ടേഴ്സ് അബ്ബാസിയ സിൽവർ സ്റ്റാർസ് എഫ്.സിയെ പരാജയപ്പെടുത്തി. മിശ്രിഫിലെ പബ്ലിക് അതോറിറ്റി യൂത്ത് സ്റ്റേഡിയത്തിൽ വൈകീട്ട് നാലു മുതൽ മത്സരം ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.