സ്വാതന്ത്ര്യദിനാഘോഷത്തിൽ കേര അംഗങ്ങൾ
Posted On
date_range Updated On
date_range കേര സ്വാതന്ത്ര്യദിനം ആഘോഷിച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് എറണാകുളം റെസിഡന്റ് അസോസിയേഷന്‍ (കേര) ഇന്ത്യയുടെ 77-ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. മംഗഫ് ഡിലൈറ്റ് ഹാളിൽ നടന്ന യോഗത്തിൽ കേര പ്രസിഡന്റ് കെ.ഒ ബെന്നി അധ്യക്ഷത വഹിച്ചു. രാജ്യത്തെ ഓരോ പൗരനും തുല്യരാണെന്ന് വിശ്വസിക്കുകയും രാജ്യത്തിന്റെ പുരോഗതിക്കായി ഒന്നിക്കുകയും ചെയ്യുമ്പോഴാണ് യഥാർത്ഥ അർത്ഥത്തിൽ സ്വാതന്ത്രദിനം ആഘോഷിക്കപ്പെടുന്നത് എന്ന് അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശത്തിൽ വ്യക്തമാക്കി.
ഫാഹീൽ ഏരിയ കൺവീനർ ജേക്കബ് ബേബി സ്വാഗതം പറഞ്ഞു. കേര ട്രഷറർ ശശി കുമാർ, അനിൽ കുമാർ,ആൻസൺ പത്രോസ്,ജോസ് പറപ്പിള്ളി,വനിത വേദി കൺവീനർ ഡെയ്സി ബെന്നി,ജിനി ജേക്കബ് എന്നിവർ ആശംസകൾ അർപ്പിച്ചു. ദേശീയ പതാക ഉയർത്തലും വിവിധ പരിപാടികളും ആഘോഷഭാഗമായി നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.