കെഫാക് മാസ്റ്റേഴ്സ് ലീഗിൽ ഫ്ലൈറ്റ്സ് എഫ്.സി - കുവൈത്ത് കേരള സ്റ്റാർസിനെ നേരിടുന്നു
കെഫാക് സോക്കർ ലീഗ് മത്സരങ്ങൾ പുരോഗമിക്കുന്നു
കുവൈത്ത് സിറ്റി: കെഫാക് ഇന്നൊവേറ്റീവ് മാസ്റ്റേഴ്സ് -സോക്കർ ലീഗ് സീസൺ 23-24 മത്സരങ്ങൾ പുരോഗമിക്കുന്നു. ഗ്രൂപ് ബിയിലെ സോക്കർ ലീഗ് മത്സരങ്ങളിൽ റൗദ എഫ്.സി, സിൽവർ സ്റ്റാർസ്, സിയസ്കോ കുവൈത്ത്, സോക്കർ കേരള ടീമുകൾ വിജയിച്ചു.
മാസ്റ്റേഴ്സ് ലീഗിൽ മെറിറ്റ് അൽശബാബ്, സി.എഫ്.സി സാൽമിയ, സോക്കർ കേരളാ, യങ് ഷൂട്ടേർസ് അബ്ബാസിയ, ഫ്ലൈറ്റേഴ്സ് എഫ്.സി ടീമുകൾ വിജയിച്ചപ്പോൾ സിയസ്കോ കുവൈത്ത്- ബിഗ്ബോയ്സ് മത്സരം സമനിലയിൽ അവസാനിച്ചു. മത്സരങ്ങളിലെ മോസ്റ്റ് വാല്യൂവബിൾ കളിക്കാരായി മാസ്റ്റേഴ്സ് ലീഗിൽ ആമിർ ഹാഷിം (മെറിറ്റ് അൽശബാബ് എഫ്.സി), സജീവാനന്ദ് (സോക്കർ കേരള), അബ്ദുൽ ലത്തീഫ് (യങ് ഷൂട്ടേർസ് അബ്ബാസിയ), ബൈജു (സി.എഫ്.സി സാൽമിയ), ഐവിൻ (ഫ്ളൈറ്റേഴ്സ് എഫ്.സി) ഹാശിം (ബിഗ്ബോയ്സ് എഫ്.സി) എന്നിവരെയും, സോക്കർ ലീഗിൽ സഹൽ (റൗദ എഫ്. സി),നജീം (സിൽവർ സ്റ്റാർസ് എസ്.സി), ഷാനവാസ് (സിയസ്കോ കുവൈത്ത്), മിഥിലാജ് (സോക്കർ കേരള) എന്നിവരെയും തിരഞ്ഞെടുത്തു. മത്സരങ്ങൾക്കു കെഫാക് മാനേജ്മെന്റ് ഭാരവാഹികൾ നേതൃത്വം നൽകി. അടുത്ത ആഴ്ചകളിലെ മത്സരങ്ങൾ പബ്ലിക് അതോറിറ്റിയുടെ സബാഹിയയിലെ ഗ്രൗണ്ടിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.