ശിഫാ അൽ ജസീറ സോക്കർ കേരള എഫ്.സി അംഗങ്ങൾ ട്രോഫിയുമായി
Posted On
date_range Updated On
date_range കെഫാക് ഫുട്ബാൾ: മികച്ച പ്രകടനവുമായി സോക്കർ കേരള എഫ്.സി
കുവൈത്ത് സിറ്റി: കെഫാക് ഫുട്ബാൾ 2025-2026 സീസണിൽ മികച്ച പ്രകടനവുമായി ശിഫാ അൽ ജസീറ സോക്കർ കേരള എഫ്.സി. വെള്ളിയാഴ്ച സബാഹിയ ഗ്രൗണ്ടിൽ നടന്ന ലൂസേഴ്സ് ഫൈനലിൽ ചലഞ്ചേർസിനെതിരെ വിജയത്തോടെയാണ് സോക്കർ ഈസീസൺ അവസാനിപ്പിച്ചത്. മത്സരത്തിലെ മികച്ച കളിക്കാരനായി സോക്കർ കേരളയുടെ സോണി തെരഞ്ഞെടുക്കപ്പെട്ടു.
ഈ സീസണിലെ മികച്ച ഡിഫൻഡറായി സോക്കർ കേരള താരം അഷ്ഫക്ക് നെയും തെരഞ്ഞെടുത്തു.വിജയികൾക്ക് കെഫാക്ക് അംഗങ്ങൾ ട്രോഫികൾ വിതരണം ചെയ്തു. സീസണിൽ ക്ലബ്ബിന്നായി മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ച ടീമംഗങ്ങളെയും ടീമിന് സപ്പോർട്ട് ചെയ്ത ശിഫാ അൽ ജസീറ ഗ്രുപ്പിനെയും മാനേജ്‍മെന്റിനെയും ടീം ഓഫീഷ്യൽസിനെയും സപ്പോർട്ടേഴ്സിനെയും ടീം ഓഫീഷ്യൽ കോച്ച് ബിജു ജോണി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.