കെ.ഇ.എ കുവൈത്തും ബദർ അൽ സമ മെഡിക്കൽ സെൻററും സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിെൻറ ഉദ്ഘാടനച്ചടങ്ങിൽ അപ്സര മഹമൂദ് സംസാരിക്കുന്നു
Posted On
date_range Updated On
date_range കെ.ഇ.എ, ബദർ അൽസമ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കാസർകോട് എക്സ്പാട്രിയെറ്റ്സ് അസോസിയേഷൻ കുവൈത്തും ബദർ അൽ സമ മെഡിക്കൽ സെൻററും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
കെ.ഇ.എ അംഗങ്ങൾക്കു മാത്രം നിജപ്പെടുത്തി നടന്ന മെഡിക്കൽ ക്യാമ്പ് രക്ഷാധികാരി അപ്സര മഹമൂദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് സുബൈർ കടംകോട് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അഷ്‌റഫ് അയ്യൂർ, ബദർ അൽസമ മെഡിക്കൽ സെൻറർ ബ്രാഞ്ച് മാനേജർ റസാഖ് എന്നിവർ സംസാരിച്ചു.
കെ.ഇ.എ ജനറൽ സെക്രട്ടറി സുധൻ ആവിക്കര സ്വാഗതവും ട്രഷറർ സി.എച്ച്. മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.