കുവൈത്ത് സിറ്റി: കല കുവൈത്തിെൻറ ഈ വര്‍ഷത്തെ മെഗാ പരിപാടി 'തരംഗം 2018'ഉം മാതൃഭാഷാ പഠന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും പുരസ്കാര വിതരണവും വെള്ളിയാഴ്ച നടക്കും. കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ പ്രഫ. കെ. സച്ചിദാനന്ദന് മുഖ്യാതിഥിയാവും. ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവായ നടൻ ഇന്ദ്രന്‍സ് ചടങ്ങിന് പകിേട്ടകും. ഖാലിദിയ യൂനിവേഴ്സിറ്റി തിയറ്ററില്‍ ഉച്ചക്ക് 2.30ന് സാംസ്കാരിക സമ്മേളനത്തോടെയാണ് തുടക്കമാകുക. ആര്. രമേശ് സ്മാരക പ്രവാസി പുരസ്കാരം യു.എ.ഇയിലെ സാമൂഹിക പ്രവര്‍ത്തകനായ അഷ്റഫ് താമരശ്ശേരിക്ക് സമ്മാനിക്കും.
ബാലകലാമേളയിലെ കലാതിലകം, കലാപ്രതിഭ എന്നിവര്‍ക്കുള്ള സ്വര്‍ണ മെഡലുകളും, ഓവറോള്‍ കിരീടം കരസ്ഥമാക്കിയ സ്കൂളിനുള്ള ട്രോഫിയും മുഖ്യാതിഥി സമ്മാനിക്കും. ‘എെൻറ കൃഷി’ കാര്‍ഷിക മത്സര വിജയിക്കുള്ള സമ്മാനദാനവും, സാഹിത്യമത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും പരിപാടിയില്‍ നടക്കും. ഈ വര്‍ഷത്തെ മികച്ച ഗായികക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ സിത്താര കൃഷ്ണകുമാര്‍, പ്രദീപ് സോമസുന്ദരന്‍, വിജേഷ് ഗോപാല്‍ എന്നിവരുടെ നേതൃത്വത്തിൽ ഗാനമേളയും ബൈജു ജോസ്, പ്രദീപ് മാള എന്നിവര്‍ അവതരിപ്പിക്കുന്ന ഹാസ്യവിരുന്നും രുദ്ര പെര്‍ഫോമിങ് ആര്‍ട്സിലെ കലാകാരന്മാരായ സെന്‍ ജാന്സണ്, ദീപ കര്‍ത്ത എന്നിവർ അവതരിപ്പിക്കുന്ന നൃത്തവും പരിപാടിക്ക് മിഴിവേകും.
കല പ്രസിഡൻറ് ആർ. നാഗനാഥൻ, ജനറൽ സെക്രട്ടറി സജി തോമസ് മാത്യൂ, ട്രഷറർ രമേശ് കണ്ണപുരം, 40ാം വാർഷികാഘോഷ കമ്മിറ്റി ചെയർമാൻ ടി.വി. ഹിക്മത്ത്, ജനറൽ കൺവീനർ ജെ. സജി എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.