കുവൈത്ത് സിറ്റി: മലയാളികളിലെ കാർഷിക അഭിരുചി വളർത്തുക, കാർഷിക സംസ്കാരം നിലനിർത്തുക, കേരളം നേരിട്ട പ്രകൃതിദുരന്തത്തിെൻറ പശ്ചാത്തലത്തിൽ പ്രകൃതിയെയും ചുറ്റുപാടുകളെയും സ്നേഹിക്കുക എന്നീ ലക്ഷ്യങ്ങളോടെ, കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്ത് സംഘടിപ്പിക്കുന്ന എെൻറ കൃഷി കാർഷിക മത്സരത്തിെൻറ പുതിയ സീസൺ ഒക്ടോബറിൽ ആരംഭിക്കും. 2018 ഒക്ടോബറിൽ തുടങ്ങി 2019 മാർച്ച് മാസത്തിൽ അവസാനിക്കുന്ന രീതിയിലാണ് ഈ സീസണിൽ മത്സരക്രമം നിശ്ചയിച്ചത്.
വിജയികൾക്ക് സ്വർണ മെഡലുൾെപ്പടെ വിവിധ സമ്മാനങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. താൽപര്യമുള്ളവർക്ക് കല കുവൈത്ത് യൂനിറ്റുകൾ മുഖേന സൗജന്യമായി രജിസ്ട്രേഷൻ നടത്താം.കൃഷിയിൽ താൽപര്യമുള്ള കുവൈത്തിലെ മുഴുവൻ മലയാളികൾക്കും കൃഷി ചെയ്യാൻ സാധിക്കുന്ന രീതിയിലുള്ള ഒരു കാർഷിക മത്സരമായി ഈ സംരംഭത്തെ മാറ്റി എടുക്കണമെന്ന് പ്രസിഡൻറ് ആർ.നാഗനാഥൻ, ജനറൽ സെക്രട്ടറി സജി തോമസ് മാത്യു എന്നിവർ അഭ്യർഥിച്ചു. പങ്കെടുക്കാൻ താൽപര്യമുള്ളവർ സെപ്റ്റംബർ 25ന് മുമ്പ് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾ 97910261 (അബ്ബാസിയ), 99593175 (അബുഹലീഫ), 66734290 (ഫഹാഹീൽ), 66736369 (സാൽമിയ) എന്നീ നമ്പറുകളിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.