കുവൈത്ത് സിറ്റി: കല ആർട്ട് കുവൈത്ത് പ്രതിനിധികൾ ഇന്ത്യൻ അംബാസഡർ കെ. ജീവസാഗറിനെ സന്ദർശിച്ച് കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിെൻറ വിവിധപ്രശ്നങ്ങളും ആശങ്കകളും അംബാസഡറെ ധരിപ്പിച്ചു. സാധ്യമായ വിഷയങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് അംബാസഡർ പറഞ്ഞു.
നവംബർ ഒമ്പതിന് ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ സംഘടിപ്പിച്ചിരിക്കുന്ന ശിശുദിന പരിപാടിയായ ചിത്രരചനാ മത്സരം, ‘നിറം - 2018’ലേക്ക് അദ്ദേഹത്തെ ക്ഷണിച്ചു. നാലു ഗ്രൂപ്പുകളിലായാണ് മത്സരം നടക്കുന്നത്. മുതിർന്നവർക്ക് ‘ഓപൺ കാൻവാസ് പെയിൻറിങ്’ മത്സരത്തിൽ പങ്കെടുക്കാനും അവസരമുണ്ട്.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് നവംബർ ആറുവരെ ഓൺലൈനിൽ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് www.kalakuwait.net എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കല ആർട്ട് കുവൈത്ത് പ്രസിഡൻറ് സാംകുട്ടി തോമസ്, ജനറൽ സെക്രട്ടറി സുനിൽ കുമാർ, ജെയ്സൺ ജോസഫ്, പബ്ലിക് റിലേഷൻ സെക്രട്ടറി ഹസ്സൻ കോയ എന്നിവരാണ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.