തൊഴിലാളികളുടെ താമസസ്ഥലത്തുണ്ടായ തീപിടിത്തം
കുവൈത്ത് സിറ്റി: കബ്ദിൽ ഫാമിലെ തൊഴിലാളികൾ താമസിക്കാൻ ഉപയോഗിക്കുന്ന അലുമിനിയം നിർമിതിക്ക് തീപിടിച്ചു. ശനിയാഴ്ച വൈകീട്ടാണ് സംഭവം. കേന്ദ്ര ഓപറേഷൻസ് വകുപ്പിന് റിപ്പോർട്ട് ലഭിച്ച ഉടൻ ജനറൽ ഫയർഫോഴ്സ് സ്ഥലത്തെത്തിയതായി പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. വൈകാതെ തീ നിയന്ത്രണവിധേയമാക്കിയതായും കാര്യമായ പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.