ഫാരെസ് റമദാൻ ട്രോഫിയുമായി
Posted On
date_range Updated On
date_range ജെറ്റ് സ്കൈ ലോകകപ്പ്; കുവൈത്ത് താരത്തിന് ഒന്നാം സ്ഥാനം
കുവൈത്ത് സിറ്റി: തായ്ലൻഡിലെ പട്ടായയിൽ നടക്കുന്ന ജെറ്റ് സ്കൈ ലോകകപ്പിന്റെ നാലാം റൗണ്ടിൽ കുവൈത്ത് വാട്ടർ സ്പോർട്സ് ക്ലബ് ടീമിലെ ഫാരെസ് റമദാന് ഒന്നാം സ്ഥാനം. നോവിസ് സ്കീ സ്റ്റോക്ക് വിഭാഗത്തിലാണ് നേട്ടം.
ഇന്റർനാഷനൽ ജെറ്റ് സ്പോർട്സ് ബോട്ടിങ് അസോസിയേഷന്റെ മേൽനോട്ടത്തിലാണ് ജെറ്റ് സ്കീ ലോകകപ്പ് നടക്കുന്നത്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പ്രമുഖ റേസർമാരുടെ പങ്കാളിത്തം ചാമ്പ്യഷിപ്പിൽ ഉണ്ടെന്ന് കുവൈത്ത് വാട്ടർ സ്പോർട്സ് ക്ലബ് മേധാവി ഇബ്രാഹിം റമദാൻ പറഞ്ഞു. ഡിസംബർ 12ന് തുടങ്ങിയ ചാമ്പ്യൻഷിപ് 17ന് അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.