ഇന്ത്യയിൽനിന്നുള്ള വിമാനം റദ്ദാക്കിയെന്ന് യാത്രക്കാരെ അറിയിച്ച് ജസീറ
കുവൈത്ത് സിറ്റി: ഇന്ത്യ ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിൽനിന്നുള്ള വിമാന ഷെഡ്യൂളുകൾ റദ്ദാക്കിയതായി യാത്രക്കാരെ അറിയിച്ച് ജസീറ എയർവേസ്. വ്യോമയാന വകുപ്പിെൻറ നിർദേശപ്രകാരം ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്ന് നേരിട്ടും അല്ലാതെയുമുള്ള വിമാന ഷെഡ്യൂളുകൾ മറ്റൊരറിയിപ്പുണ്ടാകുന്നത് വരെ മാറ്റിവെച്ചതായാണ് ജസീറ എയർവേസ് യാത്രക്കാരെ അറിയിച്ചിരിക്കുന്നത്.
അതിനിടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ ക്യു.ആർ കോഡുമായി ബന്ധപ്പെട്ട തടസ്സങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാറുമായി നിരന്തരം ബന്ധപ്പെട്ടുവരുകയാണെന്ന് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഒാപൺ ഹൗസിൽ വ്യക്തമാക്കി.
ഇന്ത്യക്കാരുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ടെന്നും കുവൈത്ത് സർക്കാറിൽനിന്ന് യാത്രാനുമതി ലഭിച്ചശേഷം മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാവൂ എന്നും അംബാസഡർ പറഞ്ഞു. നേരത്തേ വിദേശികളുടെ പ്രവേശന വിലക്ക് നീക്കുന്ന അറിയിപ്പ് വന്ന ശേഷം കുവൈത്ത് എയർവേസും ജസീറ എയർവേസും ഇന്ത്യയിൽനിന്ന് ബുക്കിങ് ആരംഭിച്ചിരുന്നു.
ഇന്ത്യയിലെ കോവിഷീൽഡ് വാക്സിൻ കുവൈത്ത് സർക്കാർ അംഗീകരിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും അംബാസഡർ ഒാപൺ ഹൗസിൽ ആവർത്തിച്ചു വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.