ജ​സീ​റ എ​യ​ർ​വേ​സ് ​ഭൈ​ര​ഹ​വ വി​മാ​ന സ​ർ​വി​സ് 15 മു​ത​ൽ

കു​വൈ​ത്ത് സി​റ്റി: ജ​സീ​റ എ​യ​ർ​വേ​യ്സ് നേ​പ്പാ​ളി​ലെ ഭൈ​ര​ഹ​വ ന​ഗ​ര​ത്തി​ലെ ഗൗ​തം ബു​ദ്ധ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് കു​വൈ​ത്തി​ൽ​നി​ന്ന് 15 മു​ത​ൽ വി​മാ​ന സ​ർ​വി​സ് ന​ട​ത്തും. ജ​സീ​റ എ​യ​ർ​വേ​സി​ന്റെ ര​ണ്ടാ​മ​ത്തെ നേ​പ്പാ​ൾ വി​മാ​ന സ​ർ​വി​സാ​ണി​ത്.

നേ​പ്പാ​ളി പ്ര​വാ​സി​ക​ൾ​ക്ക് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ക​ണ​ക്ഷ​ൻ വ​ർ​ധി​പ്പി​ക്കാ​ൻ ഇ​ത് സ​ഹാ​യി​ക്കും. പ​ശ്ചി​മേ​ഷ്യ​യി​ൽ​നി​ന്ന് ബു​ദ്ധ​ന്റെ ജ​ന്മ​സ്ഥ​ല​മാ​യ ലും​ബി​നി​യി​ലേ​ക്ക് പോ​കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​വ​ർ​ക്കും ഭൈ​ര​ഹ​വ വി​മാ​ന സ​ർ​വി​സ് ഉ​പ​കാ​ര​പ്പെ​ടും. നേ​പ്പാ​ൾ ത​ല​സ്ഥാ​ന​മാ​യ കാ​ഠ്മ​ണ്ഡു​വി​ൽ​നി​ന്ന് 270 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് ഗൗ​തം ബു​ദ്ധ വി​മാ​ന​ത്താ​വ​ളം.

നേ​പ്പാ​ളി​ൽ​നി​ന്ന് കൂ​ടു​ത​ൽ ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ടു​വ​രാ​ൻ കു​വൈ​ത്ത് ആ​ലോ​ചി​ക്കു​ന്നു​ണ്ട്. കു​വൈ​ത്തി​ല്‍ വീ​ട്ടു​ജോ​ലി​ക്കാ​രു​ടെ ആ​വ​ശ്യം വ​ര്‍ധി​ച്ച​തോ​ടെ​യാ​ണ് നേ​പ്പാ​ളി തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ടു​വ​രാ​ൻ ശ്ര​മി​ക്കു​ന്ന​ത്. 

Tags:    
News Summary - Jazeera Airways Flight Air Service 15 from

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.