ജേക്കബ് ബേബിക്കും ജിനി ജേക്കബിനും നൽകിയ യാത്രയയപ്പ് യോഗത്തിൽ എറണാകുളം
റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ
ജേക്കബ് ബേബിക്കും ജിനി ജേക്കബിനും യാത്രയയപ്പ് നൽകി
കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസം അവസാനിപ്പിച്ച് കാനഡയിലേക്ക് പോകുന്ന ജേക്കബ് ബേബിക്കും ജിനി ജേക്കബിനും എറണാകുളം റസിഡൻസ് അസോസിയേഷൻ യാത്രയപ്പ് നൽകി. അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗവും ഫഹാഹീൽ ഏരിയ കൺവീനറുമായിരുന്നു ജേക്കബ് ബേബി. അസോസിയേഷൻ വനിതാവേദി ജോയിൻ കൺവീനറായിരുന്നു ജിനി ജേക്കബ്. 25 വർഷത്തെ കുവൈത്ത് പ്രവാസത്തിനു ശേഷമാണ് മാറ്റം.
മംഗഫ് ഡ്രീംസ് ഹാളിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ വൈസ് പ്രസിഡന്റ് ബിനിൽ സ്കറിയ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രാജേഷ് മാത്യു സ്വാഗതവും ട്രഷറർ ശശികുമാർ നന്ദിയും പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ജോബി, നൈജിൽ എന്നിവർ ആശംസകൾ അർപ്പിക്കുകയും കേന്ദ്ര കമ്മിറ്റി അംഗങ്ങളായ രാജൻ, ജോസ്, നൂര്ജഹാൻ തുടങ്ങി മറ്റ് അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.