ക​ല കു​വൈ​ത്ത് സം​ഘ​ടി​പ്പി​ച്ച യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ ജെ. ​ആ​ൽ​ബ​ർ​ട്ട് സം​സാ​രി​ക്കു​ന്നു

ജെ. ആൽബർട്ടിന് കല കുവൈത്ത് യാത്രയയപ്പ് നൽകി

കുവൈത്ത് സിറ്റി: നാല് പതിറ്റാണ്ടുകാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കല കുവൈത്തിന്റെ മുതിർന്ന അംഗവും മുൻ കേന്ദ്ര ഭാരവാഹിയുമായ ജെ. ആൽബർട്ടിന് സംഘടന യാത്രയയപ്പ് നൽകി.

കല കുവൈത്ത് പ്രസിഡന്റ് പി.ബി. സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തിന് ജനറൽ സെക്രട്ടറി ജെ. സജി സ്വാഗതം പറഞ്ഞു.

വൈസ് പ്രസിഡന്റ് ശൈമേഷ്, കലാവിഭാഗം സെക്രട്ടറി സണ്ണി ശൈലേഷ്, കേന്ദ്ര കമ്മിറ്റി അംഗം സി.കെ. നൗഷാദ്, ലോക കേരളസഭ അംഗം ആർ. നാഗനാഥൻ, ഐ.ഡി.എഫ് പ്രസിഡന്റ് ഡോ. അമീർ അഹമ്മദ്, പി.പി.എഫ് സെക്രട്ടറി ഷേർളി, കെ. വിനോദ് (പി.പി.എഫ്), രമ അജിത്ത് (വനിതവേദി), കലയുടെ മുതിർന്ന പ്രവർത്തകരായ സി. കൃഷ്ണൻ, ജോസ് മുട്ടം, സലീം രാജ്, ടി.ആർ. സുധാകരൻ, അനിൽ സ്മൃതി തുടങ്ങിയവർ സംസാരിച്ചു.

അബ്ബാസിയ മേഖല സെക്രട്ടറി ഹരിരാജ്‌ നന്ദി പറഞ്ഞു.

Tags:    
News Summary - J. Albert was given a farewell by Kala Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.