തംകീൻ സമ്മേളനത്തിൽ പ്രതിനിധികൾ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ഇന്റർനാഷണൽ വിമൻസ് എംപവർമെന്റ് ആൻഡ് കപ്പാസിറ്റി ബിൽഡിങ് ഓർഗനൈസേഷൻ (തംകീൻ) 45ാമത് സമ്മേളനത്തിന് തുടക്കം. ഇസ്രായേൽ സൈനിക ആക്രമണത്തിൽ ദുരിതം അനുഭവിക്കുന്ന ഫലസ്തീൻ സ്ത്രീകളെ പിന്തുണക്കേണ്ടത് പ്രധാനമാണെന്ന് സമ്മേളനം വ്യക്തമാക്കി. അധിനിവേശസേനയുടെ എല്ലാത്തരം അക്രമങ്ങളും അധിക്ഷേപങ്ങളും നേരിടുന്നത് ഫലസ്തീൻ സ്ത്രീകളാണെന്നും അവരെ സംരക്ഷിക്കേണ്ടതുണ്ടെന്നും തംകീൻ മേധാവി ഇബ്തിസാം അൽ ഖൗദ് പറഞ്ഞു.
തങ്ങളുടെ മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിനുള്ള വീരോചിത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഫലസ്തീൻ സ്ത്രീകളെ പിന്തുണക്കുന്നതായും അവർ വ്യക്തമാക്കി. ഗസ്സയിലെ സ്ത്രീകളും കുട്ടികളും കടന്നുപോകുന്ന ഭയാനകമായ അവസ്ഥയെക്കുറിച്ച് സംഘടന ബോർഡ് അംഗം ഡോ. സാൽവ അൽ ജാസർ സൂചിപ്പിച്ചു. കൂട്ടക്കൊലകൾ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര ഐക്യദാർഢ്യം ആവശ്യമാണെന്ന് അവർ ഉണർത്തി. സ്ത്രീകളുടെ പ്രശ്നങ്ങൾ, സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ ശാക്തീകരണം, ഇക്കാര്യത്തിൽ മാധ്യമങ്ങളുടെ പങ്ക് എന്നിവ സമ്മേളനം ചർച്ച ചെയ്യും. നിരവധി വനിതാ സംഘടനകളുടേയും സൊസൈറ്റികളുടേയും സഹകരണത്തോടെയാണ് സമ്മേളനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.