കുവൈത്ത് സിറ്റി: കുവൈത്തിലെ കനത്തചൂടിൽ അൽപം കുളിരാർന്ന ഇടം തേടുന്നവരാണോ. എങ്കിൽ അർമീനിയയിലേക്ക് വിട്ടോളൂ. കുവൈത്തിലുള്ളവർ ഉൾപ്പെടെ എല്ലാ ജി.സി.സി പ്രവാസികൾക്കും പൗരന്മാർക്കും അർമീനിയ വിസ രഹിത പ്രവേശനം പ്രഖ്യാപിച്ചു. ജൂലൈ ഒന്നു മുതൽ ഹൃസ്വകാല സന്ദർശനത്തിനാണ് ഇളവ്. യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ എന്നിവിടങ്ങളിലെ പൗരന്മാർക്കും താമസക്കാർക്കും ഈ ഇളവ് ലഭിക്കും.
ഗൾഫ് മേഖലയുമായുള്ള നയതന്ത്ര -സാമ്പത്തിക ബന്ധം മെച്ചപ്പെടുത്തൽ, പ്രാദേശിക ടൂറിസത്തിന്റെ പ്രോത്സാഹനം, നിക്ഷേപ- ബിസിനസ് സഹകരണ സാധ്യതകൾ തേടൽ എന്നിവയുടെ ഭാഗമാണ് പുതിയ വിസ നയം. ഇതു സംബന്ധിച്ച് ഗൾഫ് രാജ്യങ്ങളുമായി അർമീനിനിയ നേരത്തെ കരാർ ഒപ്പുവെച്ചിരുന്നു. 2017ൽ യു.എ.ഇ പൗരന്മാർക്കും 2019ൽ ഖത്തർ പൗരന്മാർക്കും 2022ൽ കുവൈത്ത് പൗരന്മാർക്കും വിസ ഇളവുകൾ അനുവദിച്ചു.
ഈ വർഷം എല്ലാ ജി.സി.സി രാജ്യങ്ങളിലെയും പൗരന്മാർക്കും പ്രവാസികൾക്കുമായി അത് വികസിപ്പിച്ചു. ഗൾഫ് പൗരന്മാർക്കും പ്രവാസികൾക്കും സൗകര്യപ്രദവും ആകർഷകവുമായ ഇടമായി രാജ്യത്തെ മാറ്റുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് അർമീനിയ വ്യക്തമാക്കി. മികച്ച കാലാവസ്ഥ, ചരിത്ര സ്ഥലങ്ങൾ, ഗൾഫ് നഗരങ്ങളുമായി നേരിട്ടുള്ള വിമാന സർവിസുകൾ എന്നിവ അർമീനിയയുടെ പ്രത്യേകതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.