കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‍ലാഹീ സെൻറർ എജുക്കേഷൻ വിംഗിന്റെ നേതൃത്വത്തിൽ അബ്ബാസിയ്യ,സാൽമിയ,ഫഹാഹീൽ, ഫർവാനിയ മദ്റസകളിൽ സംഘടിപ്പിച്ച വെക്കേഷൻ പഠന സംഗമം സമാപന പരിപാടി ‘സമ്മർ സക്സസ്’ വെള്ളിയാഴ്ച നടക്കും. ഖുർത്തുബ ജംഇയ്യത്ത് ഇഹ്‌യാത്തുറാസുൽ ഇസ്ലാമി ഓഡിറ്റോറിയത്തിൽ വൈകുന്നേരം 4.30 ന് ആണ് പരിപാടി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എം.എൽ.എ യുമായ അബ്ദുറഹ്മാൻ രണ്ടത്താണി ഉദ്ഘാടനം നിർവ്വഹിക്കും.
തുടർന്ന് വെക്കേഷൻ മദ്റസയിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ കലാപരിപാടികളും, കുട്ടികളുടെ ആക്റ്റിവിറ്റി പ്രസന്റേഷനുകളുമുണ്ടാകും. മതപരമായ അറിവുകൾക്ക് പുറമെ പ്രത്യേകം തയാറാക്കിയ സിലബസിന്റെ അടിസ്ഥാനത്തിൽ സംഘടിപ്പിച്ച വെക്കേഷൻ മദ്റസയിൽ മലയാള ഭാഷാ പഠനം, അറബി ഭാഷാ പഠനം, മറ്റു പഠനമാർഗങ്ങൾ എന്നിവയും കുട്ടികൾക്ക് പകർന്നു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.