കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വടക്കുപടിഞ്ഞാറ് അൽ അദിര പ്രദേശത്ത് ഇറാഖി അധിനിവേശത്തിന്റെ അവശിഷ്ടങ്ങൾ നിയന്ത്രിതമായി സ്ഫോടനം നടത്തി നശിപ്പിക്കുമെന്ന് കുവൈത്ത് ആർമിയിലെ മോറൽ ഗൈഡൻസ് ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടറേറ്റ് അറിയിച്ചു. ചൊവ്വാഴ്ച രാവിലെ എട്ടു മുതൽ ഉച്ചക്ക് ഒരുമണി വരെയാണ് പദ്ധതി. ലാൻഡ് ഫോഴ്സിന്റെ എൻജിനീയറിങ് കോർപ്സ് എക്സ്പ്ലോസീവ്സ് ഇൻസ്പെക്ഷൻ ആൻഡ് ഡിസ്പോസൽ വിഭാഗമാണ് ഇത് നടപ്പിലാക്കുക.
മരുഭൂമിയിൽ പോകുന്നവർ, പിക്നിക്ക് നടത്തുന്നവർ, ഇടയന്മാർ എന്നിവർ ജാഗ്രത പാലിക്കണം. ഈ സമയത്ത് സ്ഫോടന സ്ഥലത്തേക്ക് അടുക്കുന്നത് ഒഴിവാക്കണമെന്നും അഭ്യർത്ഥിച്ചു. പ്രദേശത്ത് കണ്ടെത്തിയേക്കാവുന്ന അപരിചിതമായതോ സംശയാസ്പദമായതോ ആയ വസ്തുക്കളിൽ സ്പർശിക്കരുതെന്നും ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.