മാസൻ അബൗൾ ഹോസ്ൻ
കുവൈത്ത് സിറ്റി: ലോകമെമ്പാടുമുള്ള മാനുഷിക പ്രവർത്തനങ്ങളെ പിന്തുണക്കുന്നതിൽ കുവൈത്തിന്റെ പങ്കിനെ പ്രശംസിച്ച് ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐ.ഒ.എം) മിഷൻ മേധാവി മാസൻ അബൗൾ ഹോസ്ൻ.
കഴിഞ്ഞ മൂന്നു വർഷത്തിനിടെ കുവൈത്ത് ലോകമെമ്പാടുമുള്ള സംഘടനയുടെ മാനുഷിക പ്രവർത്തനങ്ങൾക്ക് 14 മില്യൺ ഡോളറിലധികം സഹായം നൽകിയിട്ടുണ്ടെന്ന് അബൗൾ ഹോസ്ൻ പറഞ്ഞു. ലോക മാനുഷിക ദിനത്തിൽ നൽകിയ പ്രസ്താവനയിലാണ് അദ്ദേഹത്തിന്റെ പ്രശംസ.
സംഘട്ടനങ്ങൾ, പ്രകൃതിദുരന്തങ്ങൾ എന്നിവയുടെ ഇരകളായ ദശലക്ഷക്കണക്കിന് കുടിയൊഴിപ്പിക്കപ്പെട്ട വ്യക്തികൾക്കും സമൂഹങ്ങൾക്കും സഹായവും അഭയവും നൽകുന്നതിൽ ഈ പിന്തുണ ഫലപ്രദമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഘട്ടനങ്ങൾ, പരിമിതമായ പ്രവേശനം, എത്തിച്ചേരാനാകാത്ത കഠിനമായ സാഹചര്യങ്ങൾ എന്നിവ ഉയർത്തുന്ന വലിയ വെല്ലുവിളികൾക്കിടയിലും ലോകമെമ്പാടുമുള്ള കുടിയേറ്റക്കാരുടെയും കുടിയിറക്കപ്പെട്ടവരുടെയും ആവശ്യങ്ങൾ ഫലപ്രദമായി പരിഹരിക്കുന്നതിനായി സംഘടന ഇടപെട്ടുവരുന്നു. ഈ രംഗത്ത് പ്രവർത്തിക്കുന്ന 27,000ലധികം ജീവനക്കാർ സംഘടനയിലുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.