Posted On
date_range Updated On
date_range ലഹരി വസ്തുക്കളുമായി മൂന്നുപേർ പിടിയിൽ
കുവൈത്ത്സിറ്റി: ആറു കിലോ മയക്കുമരുന്നും 1,33,000 സൈക്കോട്രോപിക് ഗുളികകളുമായി മൂന്നു മയക്കുമരുന്ന് വ്യാപാരികൾ അറസ്റ്റിൽ. അനധികൃതമായി കൈവശം വെച്ച തോക്കും പിടിച്ചെടുത്തു. പിടികൂടിയ വസ്തുക്കൾ കള്ളക്കടത്തിനും ദുരുപയോഗത്തിനും വേണ്ടിയുള്ളതാണെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു. പ്രതികളെയും കണ്ടുകെട്ടിയ വസ്തുക്കളും നിയമനടപടികൾക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി. മയക്കുമരുന്ന് വ്യാപാരം ഉന്മൂലനം ചെയ്യുന്നതിനും ക്രിമിനൽ ശൃംഖലകൾ തകർക്കുന്നതിനും ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ കർശന പരിശോധനകൾ നടന്നുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.