കുവൈത്ത് വിമാനത്താവളത്തിൽ ആധുനിക ഉപകരണങ്ങൾ സ്ഥാപിക്കാനുള്ള കരാറിൽ ഒപ്പിടുന്നു
Posted On
date_range Updated On
date_range വിമാനത്താവളത്തിൽ ആധുനിക ഉപകരണങ്ങൾ സ്ഥാപിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആധുനിക ആശയവിനിമയ ഉപകരണങ്ങൾ സ്ഥാപിക്കുന്നു.ഇതുസംബന്ധിച്ച് ഡയറക്ടറേറ്റ് ജനറൽ ഫോർ സിവിൽ ഏവിയേഷൻ സ്പെയിനിലെ ഇന്ദ്ര കമ്പനിയുമായി കരാർ ഒപ്പിട്ടു. 9.2 ദശലക്ഷം ദീനാർ ആണ് ചെലവ് കണക്കാക്കുന്നത്.
കുവൈത്ത് വിമാനത്താവളത്തിലെ അടിസ്ഥാനസൗകര്യങ്ങളും മറ്റും നവീകരിക്കാനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായാണിതെന്ന് ഡി.ജി.സി.എ പ്രോജക്ട് ആൻഡ് പ്ലാനിങ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സഅദ് അൽ ഉതൈബി പറഞ്ഞു. കരാർ 18 മാസത്തിനുള്ളിൽ നടപ്പാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.