കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രവർത്തകർക്കായി സംഘടന ശിൽപശാല സംഘടിപ്പ ിച്ചു. ‘ലീഫ്’ എന്ന പേരിൽ കബ്ദ് ഫാം ഹൗസിൽ നടന്ന പരിപാടി കെ.എൻ.എം സംസ്ഥാന സെക്രട്ടറി അബ്ദുറഹീം ഖുബ ഉദ്ഘാടനം ചെയ്തു. കെ.എൻ.എം സെക്രട്ടറി ഫൈസൽ നന്മണ്ട ‘സംഘടന സംഘാടനം’ വിഷയത്തിൽ സംസാരിച്ചു. എൻജി. അൻവർ സാദത്ത്, എൻജി. ഫിറോസ് ചുങ്കത്തറ, അയ്യൂബ് ഖാൻ, ഷാനിബ് വടകര എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ഐ.ഐ.സി വൈസ് പ്രസിഡൻറ് സയ്യിദ് അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര പ്രസിഡൻറ് ഇബ്രാഹിം കുട്ടി സലഫി, ജനറൽ സെക്രട്ടറി സിദ്ദീഖ് മദനി, അബ്ദുൽ അസീസ് സലഫി, എൻജി. ഉമ്മർകുട്ടി, യൂനുസ് സലീം, മനാഫ് മാത്തോട്ടം എന്നിവർ സംസാരിച്ചു. തറാവീഹ് നമസ്കാരത്തിന് ഹാഫില്‍ നിഹാൽ അബ്ദുറഷീദ്, സയ്യിദ് റാസ്, ഹാഷിൽ യൂനുസ്, സയ്യിദ് അബ്ദുറഹ്മാൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.