വഫ്രയിൽ ഇന്ത്യൻ എംബസി കോൺസുലാർ ക്യാമ്പ്
കുവൈത്ത് സിറ്റി: ഇന്ത്യൻ എംബസി കുവൈത്തിലെ പ്രവാസികൾക്കായി സംഘടിപ്പിക്കുന്ന പ്രത്യേക കോൺസുലാർ ക്യാമ്പ് വെള്ളിയാഴ്ച വഫ്രയിൽ നടക്കും. വഫ്ര ബ്ലോക്ക് 9ൽ റോഡ് 500ലെ ലൈൻ 10 ഫാമിലി കോഓപറേറ്റിവിന് സമീപത്തെ ഫൈസൽ ഫാമിലാണ് ക്യാമ്പ്.
രാവിലെ 9.30 മുതൽ വൈകീട്ട് 3.30 വരെയുള്ള ക്യാമ്പിൽ ഓൺലൈൻ ഫോറം പൂരിപ്പിക്കൽ, ഫോട്ടോഗ്രാഫ് അടക്കം പാസ്പോർട്ട് പുതുക്കൽ, ബന്ധുത്വ സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ് പതിപ്പ്, പവർ ഓഫ് അറ്റോർണി, ഒപ്പ് സാക്ഷ്യപ്പെടുത്തൽ, മറ്റു സാക്ഷ്യപത്രങ്ങൾ, തൊഴിൽ സംബന്ധമായ പരാതികൾ എന്നീ സേവനങ്ങൾ ലഭ്യമാവും.
ഇന്ത്യൻ ഡോക്ടേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ സൗജന്യ വൈദ്യ പരിശോധനയും ഒരുക്കിയിട്ടുണ്ട്. ഫീസുകൾ കാഷ് ആയി മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് എംബസി അറിയിച്ചു.
തൊഴിൽ നിയമ ബോധവത്കരണം ഇന്ന്
കുവൈത്ത് സിറ്റി: ഇന്ത്യൻ എംബസിയിൽ കുവൈത്ത് തൊഴിൽ നിയമങ്ങളെ കുറിച്ച ബോധവത്കരണം ഇന്ന്. വൈകീട്ട് നാലു മുതൽ എംബസി ഓഡിറ്റോറിയത്തിലാണ് പരിപാടി. കുവൈത്ത് സ്വകാര്യ, ഗാർഹിക തൊഴിൽ രംഗത്തെ നിയമങ്ങളിൽ പ്രവാസികൾക്ക് അവബോധം സൃഷ്ടിക്കൽ ലക്ഷ്യമിട്ടാണ് പരിപാടി. ഈ രംഗത്തെ വിദഗ്ധർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.