Posted On
date_range Updated On
date_range ഇന്ത്യൻ എംബസി കോൺസുലാർ ക്യാമ്പ് ഇന്ന്
കുവൈത്ത് സിറ്റി: ഇന്ത്യൻ എംബസി കുവൈത്തിലെ പ്രവാസികൾക്കായി സംഘടിപ്പിക്കുന്ന പ്രത്യേക കോൺസുലാർ ക്യാമ്പ് വെള്ളിയാഴ്ച അബ്ദലി സലാഹ് ഫലാഹ് ഫഹദ് അൽ അസ്മി ഫാമിൽ നടക്കും. സുബിയ റോഡിലെ ബ്ലോക്ക് ആറിലെ ജാമിയക്കു സമീപമാണ് ഫാം.
രാവിലെ 9.30 മുതൽ വൈകീട്ട് 3.30 വരെയുള്ള ക്യാമ്പിൽ പാസ്പോർട്ട് പുതുക്കൽ, റിലേഷൻഷിപ് സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ് എക്സ്ട്രാക്റ്റ്, ജനറൽ പവർ ഓഫ് അറ്റോർണി, സിഗ്നേച്ചർ അറ്റസ്റ്റേഷൻ, മറ്റു ജനറൽ അറ്റസ്റ്റേഷൻ, തൊഴിൽ നിയമ പരാതികൾ എന്നിവ സ്വീകരിക്കും. അറ്റസ്റ്റ് ചെയ്ത രേഖകൾ തത്സമയം വിതരണം ചെയ്യും. നേരിട്ടുള്ള പണമിടപാടുമാത്രമാണ് സ്വീകരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.