കുവൈത്ത് സിറ്റി: ഭരണഘടന ദിനത്തിന്റെ ഭാഗമായി കുവൈത്തിലെ ഇന്ത്യൻ എംബസി പ്രത്യേക പരിപാടി സംഘടിപ്പിച്ചു.
ഇന്ത്യൻ ഭരണഘടന തത്ത്വങ്ങളോടും ജനാധിപത്യ ആദർശങ്ങളോടുമുള്ള സമർപണത്തെ അടിവരയിട്ട് ഉദ്യോഗസ്ഥരും ജീവനക്കാരും ഭരണഘടനയുടെ ആമുഖം വായിച്ചു.
കുവൈത്തിലെ ഇന്ത്യൻ അംബാസഡർ പരമിത തൃപതിയും മുഴുവൻ ഉദ്യോഗസ്ഥരും ജീവനക്കാരവും പങ്കെടുത്തു. ഭരണഘടനാ അസംബ്ലി ഇന്ത്യൻ ഭരണഘടനയെ ഔദ്യോഗികമായി അംഗീകരിച്ചതിന്റെ ഓർമക്കായാണ് വർഷവും നവംബർ 26 ഇന്ത്യയിൽ ഭരണഘടന ദിനമായി ആഘോഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.