ഇന്ത്യൻ എജുക്കേഷൻ സ്കൂളിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷം
Posted On
date_range Updated On
date_range റിപ്പബ്ലിക് ഡേ ആഘോഷമാക്കി ഇന്ത്യൻ എജുക്കേഷൻ സ്കൂൾ
കുവൈത്ത് സിറ്റി: ഇന്ത്യൻ എജുക്കേഷൻ സ്കൂളിൽ റിപ്പബ്ലിക് ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പ്രിൻസിപ്പൽ ടി. പ്രേംകുമാർ സ്കൂൾ അങ്കണത്തിൽ ഇന്ത്യൻ പതാക ഉയർത്തി.
ഇന്ത്യൻ പ്രസിഡന്റിന്റെ റിപ്പബ്ലിക് ദിന സന്ദേശവും പ്രിൻസിപ്പൽ വായിച്ചു. ഭവൻസ് മിഡിലീസ്റ്റ് ചെയർമാൻ എൻ.കെ. രാമചന്ദ്രൻ മേനോൻ വിദ്യാർഥികളെയും അധ്യാപകരെയും അഭിസംബോധനചെയ്ത് സംസാരിച്ചു. വിവിധ മേഖലകളിൽ രാജ്യത്തിന്റെ പുരോഗതിയെ ഉദ്ഘോഷിപ്പിച്ച് വിദ്യാർഥികൾ തയാറാക്കിയ വിഡിയോ വേദിയിൽ പ്രദർശിപ്പിച്ചു.
വിദ്യാർഥികളുടെയും അധ്യാപകരുടെയും കലാപരിപാടികളും അരങ്ങേറി. സ്കൂൾ വൈസ് പ്രിൻസിപ്പൽമാരായ മീനാക്ഷി നയ്യാർ, ബിനോയ് മാത്യു, സ്കൂൾ ഹെഡ്മിസ്ട്രസ് മുനീറ മമ്മിക്കുട്ടി എന്നിവർ വിദ്യാർഥികൾക്ക് റിപ്പബ്ലിക് ദിനാശംസ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.