Posted On
date_range Updated On
date_range സഹകരണം ശക്തിപ്പെടുത്തൽ; ഇന്ത്യൻ അംബാസഡർ കുവൈത്ത് പ്രതിരോധ മന്ത്രിയുമായി കൂടികാഴ്ച നടത്തി
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ പരമിത ത്രിപതി കുവൈത്ത് പ്രതിരോധ മന്ത്രി ശൈഖ് അബ്ദുള്ള അലി അബ്ദുള്ള അൽ സാലിം അസ്സബാഹുമായി കൂടികാഴ്ച നടത്തി. ഇരു രാജ്യങ്ങൾക്കുമിടയിൽ പരസ്പര താൽപ്പര്യമുള്ള വിവിധ വിഷയങ്ങളും സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ഇരുവരും ചർച്ച ചെയ്തു.
പ്രതിരോധ സഹകരണത്തിനായുള്ള ഇന്ത്യ-കുവൈത്ത് ധാരണാപത്രത്തിന് കീഴിലുള്ള വിവിധ വശങ്ങളും വിലയിരുത്തി. പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനും തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ദൃഢമാക്കുന്നതിനുമുള്ള തങ്ങളുടെ പ്രതിബദ്ധത ഇരുവരും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.