Posted On
date_range Updated On
date_range ഇൻകാസ് കുവൈത്ത് യൂത്ത് വിങ് ഭാരവാഹികൾ
കുവൈത്ത് സിറ്റി: ഇൻകാസ് കുവൈത്ത് യുവജന വിഭാഗമായ 'ഇൻകാസ് കുവൈത്ത് യൂത്ത് വിംഗ്' രൂപീകരിച്ചു. കുവൈത്തിലെ പ്രവാസി സമൂഹത്തിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തുന്നതിനും കോൺഗ്രസ് ആദർശങ്ങൾ യുവാക്കളിലേക്ക് എത്തിക്കുന്നതിനുമാണ് പുതിയ വിഭാഗത്തിന് തുടക്കമിട്ടതെന്ന് ഭാരവാഹികൾ അറിയിച്ചു. അജു ആൽബർട്ട്, ഉസാമ വാഹിദ്, സുമിത്ത് സൈമൺ എന്നിവരെയാണ് യൂത്ത് വിംഗ് കോഡിനേറ്റർമാർ. സംഘടനയുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഘട്ടംഘട്ടമായുള്ള കർമ്മപദ്ധതികൾ യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ ആസൂത്രണം ചെയ്തതായും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.