ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം പഴയപള്ളി യൂനിറ്റ് സംഘടിപ്പിക്കുന്ന മലയാളം പഠനകളരി നിരണം ഭദ്രാസനം വൈസ് പ്രസിഡന്റ് ഫാ. ജയിൻ സി. മാത്യു ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം പഴയപള്ളി യൂനിറ്റിന്റെ നേതൃത്വത്തിൽ 'ശ്രേഷ്ഠം നമ്മുടെ മലയാളം' എന്ന പേരിൽ സംഘടിപ്പിക്കുന്ന മലയാള ഭാഷ പഠനകളരിക്ക് മംഗഫ് ബെഥേൽ ചാപ്പലിൽ തുടക്കം കുറിച്ചു.
മലയാളത്തെ മനസ്സിലാക്കാനും മലയാളത്തിന്റെ നന്മയെ തിരിച്ചറിഞ്ഞ് അവ ഉൾക്കൊള്ളാനും വിദ്യാർഥികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പഠനകളരി ക്രമീകരിച്ചിരിക്കുന്നത്.
ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം നിരണം ഭദ്രാസനം വൈസ് പ്രസിഡന്റ് ഫാ.ജയിൻ സി. മാത്യു യോഗം ഉദ്ഘാടനം ചെയ്തു. യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ് കെ.സി. ബിജു അധ്യക്ഷത വഹിച്ചു. ഇടവക ആക്ടിങ് ട്രഷറർ സുനിൽ അലക്സാണ്ടർ, ഇടവക സെക്രട്ടറി വിനോദ് ഇ. വർഗീസ്, യുവജന പ്രസ്ഥാനം സെക്രട്ടറി മനു ബേബി, യുവജന പ്രസ്ഥാനം ട്രഷറർ ബൈജു എബ്രഹാം എന്നിവർ സംസാരിച്ചു. മലയാള ഭാഷ പഠനകളരി കൺവീനർ ബോബൻ ജോർജ് ജോൺ സ്വാഗതവും ജോ. കൺവീനർ ജോർലി എം. ജേക്കബ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.